Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Papaya Stalk

ലഹരിക്ക് 22,000 രൂപ വിലയുള്ള ഗുളിക, കഞ്ചാവ് പപ്പായത്തണ്ടിൽ; മൂന്നു പേർ പിടിയിൽ

നെടുങ്കണ്ടം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കേസുകളിലായി മൂന്നു യുവാക്കൾ പിടിയിൽ. 22,000 രൂപ വിലയുള്ള കീമോതെറാപ്പിക്കു ശേഷം നൽകാറുള്ള Tapentadol Tablet 100mg യുടെ പാക്കറ്റുകളും കഞ്ചാവും ഇവരിൽനിന്നു കണ്ടെടുത്തു. പ്രതികളെല്ലാം 22 വയസ് പ്രായമുള്ളവരാണ്. നെടുങ്കണ്ടം പുതകിൽ പ്രാഞ്ചി (ഫ്രാൻസിസ്), ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ എന്നിവരാണ് പിടിയിലായത്.

ജെസ്മിനെ സമീപത്തുനിന്നു കഞ്ചാവ് ബീഡി വലിച്ചതിനാണ് പിടികൂടിയത്. ഇയാളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്‍റെ സംശയം. വേദനസംഹാരി ഗുളികകൾ രാസലായനിയിൽ ലയിപ്പിച്ച ശേഷം ശരീരത്തിലേക്കു കുത്തിവച്ചാണ് ലഹരി കണ്ടെത്തുന്നത്. ഇതിനായി ഇൻസുലിൻ ഇൻജക്ഷൻ സിറിഞ്ചുകളാണ് ഉപയോഗിച്ചിരുന്നത്. പ്ലാസ്റ്റിക് കുപ്പികളിൽ പപ്പായത്തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ചു വലിക്കുകയാണ് ഇവരുടെ രീതി. ഇവ രണ്ടും ഒരേ സമയം ചെയ്താൽ രണ്ടു ദിവസം വരെ ലഹരി നിൽക്കുമെന്ന് യുവാക്കൾ.

സംശയ സാഹചര്യത്തിൽ

നെടുങ്കണ്ടം എസ് ഐ ലിജോ പി. മണിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ നിൽക്കുന്ന യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് പോലീസ് പരിശോധിക്കുകയായിരുന്നു.

ഇവരുടെ പക്കലുണ്ടായിരുന്ന കവറിൽനിന്നു ടാബ്ലറ്റുകളും സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും കപ്പള തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ്‌

മെഡിക്കൽ സ്റ്റോറുകൾ കൂട്ട്

കവറിൽനിന്നു കണ്ടെടുത്ത സിഗരറ്റ് , ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പിയിൽ കപ്പള തണ്ട് ഘടിപ്പിച്ചു കഞ്ചാവ് കത്തിച്ചു വലിക്കുന്നതായും യുവാക്കൾ പറഞ്ഞു. വേദനസംഹാരി കുത്തിവച്ച ശേഷം ഇങ്ങനെ കഞ്ചാവ് വലിച്ചാൽ രണ്ടു ദിവസത്തോളം ലഹരി നിലനിൽക്കുമത്രേ. കാൻസർ ബാധിതർക്കു കീമോതെറാപ്പിക്കു ശേഷം നൽകുന്ന വേദനസംഹാരി ഗുളികകളാണ് ഇങ്ങനെ ഉപയോഗിച്ചിരുന്നത്.

കട്ടപ്പനയിലെ ഒരു മെഡിക്കൽ സ്റ്റോറിൽനിന്നുമാണ് ഇവർ ഈ ഗുളിക വാങ്ങിയത്. ദിവാകർ എന്നയാളാണ് 22,000 രൂപ നൽകി ഈ ഗുളിക വാങ്ങാൻ ഇവരെ പറഞ്ഞയച്ചതെന്നും പോലീസിനോടു സമ്മതിച്ചു. ദിവാകറിനായുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു. സംഘത്തിൽ കൂടുതൽ യുവാക്കൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.

ഇവർക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇന്നലെ നടത്തിയ മറ്റൊരു പരിശോധനയിൽ കഞ്ചാവ് കൈവശം വച്ച് ഉപയോഗിച്ചതിനു മറ്റൊരു യുവാവിനെയും ഇതേ പ്രദേശത്തുനിന്നു പിടികൂടി. മഞ്ഞപ്പാറ മന്നിക്കൽ ജസ്മിൻ (25) നെയാണ് പിടികൂടിയത്.

Latest News

Corehub Up